Posts

Showing posts from April, 2024

പ്രിയപ്പെട്ട ലക്ഷ്മിക്ക്

Image
നീ പകുത്തുനൽകിയ കരളിനാലും ഞാനറിഞ്ഞില്ല നിന്നിൽ ഉയിരെടുത്ത ജീവനാലും എനിക്കറിയാൻ കഴിഞ്ഞീല ഞാൻ നിനക്ക് എത്ര പ്രിയപ്പെട്ടതായിരുന്നുവെന്ന്  മാപ്പ്..... ഈ ദുഷിച്ച സാമൂഹത്തിലലിഞ്ഞു ചേർന്നതിന് നീ മാപ്പാക്കണം. ഇനിയൊരു യാത്രപറച്ചിൽ ഉണ്ടാകണമെന്നില്ല..  തളർന്നു..  ജീവിക്കാൻ കൊതിച്ചവനെ മരണം മാടി വിളിച്ചപ്പോൾ അതിനോട് പോരടിച്ചു തളർന്നു. പക്ഷേ ഈ സായന്തനം ഞാൻ മറക്കില്ല.മരണം വരെ മറക്കില്ല എന്നൊന്നില്ല എന്നിരുന്നാലും നീ എന്നെ മറക്കുന്ന നാൾവരെ..!  പോകാൻ സമയമായി പ്രിയേ: ഈയൊരു ദിവസ സത്തേക്കെങ്കിലും ഒത്തുകൂടിയത്തിൽ സന്തോഷം.ചേർത്തുപിടിച്ചതിനും ബാക്കിവെച്ച ചുടുചുംബനം തന്നതിനും. പക്ഷേ ഒന്നോർക്കുക ഈ മരവിപ്പിൽ അതിന്റെ സുഖം എനിക്കറിയാൻ  കഴിയില്ല.തെക്കേ തലപ്പിൽ അവർ എനിക്കായ് വിരിക്കുന്ന പട്ടുമൂടി കിടക്കാൻ സമയമായി. എങ്ങും മൂകമയം.. ദീർഖിപ്പിക്കുന്നില്ല വിട ☺️